റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷൻ ഫിഫ്റ്റി ഇന്ത്യയിലേയ്ക്ക് !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (16:03 IST)
ഐതിഹാസിക ബ്രാൻഡിന്റെ 50ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പുറത്തുറക്കിയ റേഞ്ച് റോവർ ഫിഫ്റ്റി ലിമിറ്റർ എഡിഷൻ ഇന്ത്യൻ വിപണീയിലേയ്ക്കും എത്തുന്നു. വാഹനം ഈ വർഷം ജൂണിൽ ലാൻഡ് റോവർ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു.
2.77 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വേരിയന്റാകും ഇത് എന്നാണ് റിപ്പോർട്ടുകൾ.

മോഡലിന്റെ പരിമിതമായ എണ്ണം മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു. 400 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 പെട്രോള്‍, 300 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന ഡീസൽ എഞ്ചിനിലുമായിരിയ്ക്കും വാഹനം വിപണിയിൽ എത്തുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിയ്ക്കും ഇരു എഞ്ചിനുകളിലും ഉണ്ടാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :