അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ജനുവരി 2024 (16:34 IST)
ഐപിഎല്‍ 202324 സീസണില്‍ പരിക്കേറ്റ അഡിയാന്‍ ലൂണയ്ക്ക് പകരം വിദേശതാരത്തെ സൈന്‍ ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. ലിത്വാനിയ ദേശീയ താരമായ ഫെഡോര്‍ സെര്‍നിചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയതായി സൈന്‍ ചെയ്തത്. താരത്തിന്റെ ട്രാന്‍സ്ഫര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെഡിക്കല്‍ പൂര്‍ത്തിയാക്കിയാലുടന്‍ താരം ടീമിനൊപ്പം ചേരും.
32കാരനായ താരം സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോനായാണ് അവസാനമായി കളിച്ചത്. റഷ്യന്‍ ക്ലബായ ഡൈനാമോ മോസ്‌കോയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പോളണ്ട്,ബെലാറസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും കളിച്ചിട്ടുള്ള 32കാരനായ താരം അറ്റാക്കിംഗില്‍ പല പൊസിഷനുകളിലും കളിച്ച് കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം താരം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീം നായകനായും താരം കളിച്ചിട്ടുണ്ട്.