ഇവാന് വീണ്ടും വിലക്ക് കൂടാതെ പിഴയും, ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (15:50 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച പഞ്ചാബ് എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചിന് വിലക്ക്. റഫറിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ഒരു മത്സരത്തില്‍ നിന്നാണ് കോച്ചിനെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയിരിക്കുന്നത്. ഇത് കൂടാതെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഐഎസ്എല്ലില്‍ ബെംഗളുരു എഫ് സിക്കെതിരായ നോക്കൗട്ട് മത്സരത്തില്‍ താരങ്ങളെ തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് 10 മത്സരങ്ങളില്‍ നിന്നും ഇവാനെ വിലക്കിയിരുന്നു. അഞ്ച് ലക്ഷം രൂപ പിഴയായും ചുമത്തിയിരുന്നു. ഈ വിലക്കിനെ തുടര്‍ന്ന് ഐഎസ്എല്ലിലെ ആദ്യ മത്സരങ്ങളില്‍ ഇവാന് ടീമിനൊപ്പം ചേരാനായിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :