ഇത്തവണ പുതിയ റോൾ, 2026 ലോകകപ്പിൽ ഉസ്ബെക്ക് പരിശീലകനായി ഫാബിയോ കന്നവാരോ

Fabio cannavaro,uzbekistan coach, Italy legend, Football News,ഫാബിയോ കന്നവാരോ, ഉസ്ബെക്ക് ക്യാപ്റ്റൻ, ഇറ്റലി ലെജൻഡ്, ഫുട്ബോൾ വാർത്ത
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (17:38 IST)
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 2006ലെ ലോകകപ്പ് നേടിയ ടീമിന്റെ നായകനുമായ ഫാബിയോ കന്നവാരോയെ മുഖ്യ പരിശീലകനായി നിയമിച്ച് ഉസ്‌ബെക്കിസ്ഥാന്‍. 2026ലെ തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പിനുള്ള പരിശീലകനായാണ് ഇതിഹാസതാരത്തെ ഉസ്‌ബെക് ഫുട്‌ബോള്‍ ഫാസോസിയേഷന്‍ നിയമിച്ചത്. ഒക്ടോബര്‍ ആറിനായിരുന്നു നിര്‍ണായകപ്രഖ്യാപനം.

തന്റെ കാലത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളാണ് കന്നവാരോ. കൂടാതെ ചൈന, സൗദി അറേബ്യ,ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പരിശീലന പരിചയവും പരിഗണിച്ചാണ് നിയമനം. ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ 21 പോയിന്റുകളോടെ രണ്ടാം സ്ഥാനക്കാരായാണ് ഉസ്‌ബെക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പിന് യോഗ്യത നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :