ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാനെ ഡെംബലെയാണ് സാധ്യതാപട്ടികയില്‍ മുന്‍പില്‍. കഴിഞ്ഞ സീസണില്‍ പിഎസ്ജിയ്ക്കായി 35 ഗോളുകള്‍ നേടിയ താരം ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും ടീമിന് നേടികൊടുക്കുകയും ക്ലബ് വേള്‍ഡ് കപ്പില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്തിരുന്നു.
ബാഴ്‌സലോണയുടെ ടീനേജ് താരം ലാമിന്‍ യമാലും സാധ്യതാപട്ടികയിലുണ്ട്.
പാരീസില്‍ ഇന്ത്യന്‍ സമയം രാത്രി 11:30നാണ് പ്രഖ്യാപനം. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സീണി ലിവ് ആപ്പിലും പുരസ്‌കാര രഖ്യാപനം തത്സമയം കാണാനാവും. 30 അംഗ ചുരുക്കപ്പട്ടികയില്‍ പിഎസ്ജി താരം ഒസ്മാന്‍ ഡെംബലെയും ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമാലുമാണ് പുരസ്‌കാരത്തിനായി മുന്‍ നിരയിലുള്ളത്. വോട്ടെടുപ്പില്‍ മുന്നിലെത്തിയാല്‍ ബാലണ്‍ ഡി ഓര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ലാമിന്‍ യെമാല്‍ മാറും.
മികച്ച പുരുഷ താരത്തിനൊപ്പം വനിതാ താരം. മികച്ച യുവ താരം, ഗോള്‍ കീപ്പര്‍, ടോപ് സ്‌കോറര്‍, മികച്ച കോച്ച് എന്നീ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.