അഭിറാം മനോഹർ|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (18:12 IST)
ഫുട്‌ബോള്‍ പരിശീലകരുടെ കൂട്ടത്തില്‍ സ്‌പെഷ്യല്‍ വണ്‍ എന്നറിയപ്പെടുന്ന ജോസെ മൗറിഞ്ഞോയെ പരിശീലകനാക്കി നിയമിച്ച് പോര്‍ച്ചുഗല്‍ ക്ലബായ ബെന്‍ഫിക്ക. 2027 ജൂണ്‍ വരെയാണ് മൗറീഞ്ഞോയുമായി ക്ലബ് വാക്കാല്‍ ധാരണയായത്.
ഖറബാദിനോട് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുവാങ്ങിയ തോല്‍വിയെ തുടര്‍ന്ന് പരിശീലകനായ ബ്രോണോ ലേജിനെ ബെന്‍ഫിക്ക പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ആഭ്യന്തര ലീഗിലും ചാമ്പ്യന്‍സ് ലീഗിലും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപടിക്കാനുള്ള ശ്രമത്തിലാണ് ബെന്‍ഫിക്ക. ഫെനര്‍ബാഷെ, റോമ, ടോട്ടന്‍ഹം എന്നിവിടങ്ങളിലെ മൗറീഞ്ഞോയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മെച്ചമല്ലെങ്കിലും ചെറിയ താരങ്ങളെ വെച്ച് അത്ഭുതങ്ങള്‍ കാണിക്കുന്ന മൗറീഞ്ഞോയുടെ കഴിവില്‍ ക്ലബ് വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.