അനുബന്ധ വാര്‍ത്തകള്‍
- Christain Eriksen: മരണത്തില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, യൂറോകപ്പില്‍ ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ഗോള്‍ ആഘോഷമാക്കി ഫുട്ബോള്‍ ലോകം
- ഇത്ര മോശം ബ്രസീല്‍ ടീമിനെ ഞാനെന്റെ കരീറില്‍ കണ്ടിട്ടില്ല, കോപ്പയില്‍ ബ്രസീലിന്റെ കളി കാണില്ലെന്ന് റൊണാള്‍ഡീഞ്ഞോ
- Euro 2024: മങ്ങിയ പ്രതാപം വീണ്ടെടുക്കാൻ ജർമനി, യൂറോകപ്പിലെ ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ മിന്നുന്ന വിജയം
- യൂറോകപ്പ് ലോകകപ്പിനേക്കാൾ കടുപ്പമെന്ന് എംബാപ്പെ, മറുപടിയുമായി മെസ്സി
- ഗര്‍നാചോ ഭാവി താരം, അര്‍ജന്റീനയ്ക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് സ്കലോണി
Euro Cup 2024, Belgium vs Slovakia: യൂറോ കപ്പില്‍ അട്ടിമറി, ബെല്‍ജിയത്തെ തോല്‍പ്പിച്ച് സ്ലോവാക്യ
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് സ്ലോവാക്യ നടത്തിയത്
Belgium vs Slovakia
Euro Cup 2024, Belgium vs Slovakia: യൂറോ കപ്പില്‍ ബെല്‍ജിയത്തിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് സ്ലോവാക്യയാണ് ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഇവാന് ഷ്രാന്‍സ് ആണ് സ്ലോവാക്യയ്ക്കു വേണ്ടി ഗോള്‍ നേടിയത്. ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ബെല്‍ജിയം. സ്ലോവാക്യ 48-ാം സ്ഥാനത്തും.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് സ്ലോവാക്യ നടത്തിയത്. ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിലൂടെ ബെല്‍ജിയം രണ്ട് ഗോളുകള്‍ നേടിയതാണ്. എന്നാല്‍ വാര് പരിശോധനയിലൂടെ രണ്ട് ഗോളുകളും നിഷേധിക്കപ്പെട്ടു. രണ്ടാം പകുതിയിലൂടനീളം ബെല്‍ജിയം ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
ഗ്രൂപ്പ് ഇ പോയിന്റ് പട്ടികയില്‍ സ്ലോവാക്യ രണ്ടാം സ്ഥാനത്തെത്തി. യുക്രെയ്നെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത റുമാനിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ബെല്‍ജിയം മൂന്നാമതും യുക്രെയ്ന് നാലാം സ്ഥാനത്തുമാണ്.