അഭിറാം മനോഹർ|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (20:08 IST)
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലന്‍ഡിനെ സ്വന്തമാക്കാനൊരുങ്ങി സ്പാനിഷ് ക്ലബായ ബാഴ്‌സലോണ.റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമായുള്ള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ അടുത്ത സീസണില്‍ നോര്‍വീജിയന്‍ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. പ്രീമിയര്‍ ലീഗിലെ 101 കളികളില്‍ നിന്നും 90 ഗോളുകളാണ് 25കാരനായ ഹാലന്‍ഡ് സിറ്റിക്ക് വേണ്ടി അടിച്ചുകൂട്ടിയത്.
ഈ സീസണ്‍ വരെയാണ് ലെവന്‍ഡോവ്‌സ്‌കിയുമായി ബാഴ്‌സയ്ക്ക് കരാറുള്ളത്. നേരത്തെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി കളിക്കുമ്പോള്‍ തന്നെ ബാഴ്‌സലോണ ഹാലന്‍ഡിനായി ശ്രമിച്ചെങ്കിലും സിറ്റി താരത്തെ സ്വന്തമാക്കിയിരുന്നു. ബാഴ്‌സലോണയില്‍ ലെവന്‍ഡോവ്‌സ്‌കിയ്ക്ക് പകരക്കാരനാവാന്‍ ഹാലന്‍ഡിന് സാധിക്കുമെന്നാണ് ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയുടെ വിലയിരുത്തല്‍. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇനിയും കര കയറാത്ത ബാഴ്‌സലോണയ്ക്ക് താരത്തെ സ്വന്തമാക്കുക എളുപ്പമാവില്ല.
2027 വരെയാണ് സിറ്റിയുമായി ഹാലന്‍ഡിന് കരാറുള്ളത്. 2027 വരെയാണ് കരാറെങ്കിലും ഈ വര്‍ഷം ജൂണില്‍ ഹാലന്‍ഡിന് മറ്റ് ക്ലബുകളുടെ ഓഫറുകള്‍ സ്വീകരിക്കാമെന്ന രീതിയിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഈ ഉപാധിയില്‍ താരത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.