നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുക; ഇങ്ങനെ സന്ദേശം വന്നാല്‍ തൊട്ടുപോകരുത് ! കേരള പൊലീസിന്റെ മുന്നറിയിപ്പ്

ഇങ്ങനെയുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസേജില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് കേരള പൊലീസ് അറിയിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (09:07 IST)

ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫോണിലേക്ക് സന്ദേശം വന്നാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്. ഓണ്‍ലൈന്‍ പണം തട്ടിപ്പിന്റെ ഭാഗമായാണ് ഇത്. കേരള പൊലീസാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. ഇങ്ങനെയുള്ള സന്ദേശം ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസേജില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് കേരള പൊലീസ് അറിയിച്ചു.

പൊലീസിന്റെ അറിയിപ്പ്

ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവമാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ ഒ.ടി.പി വഴി പണം തട്ടാന്‍ ശ്രമിക്കുകയോ ചെയ്യുന്നു.

ഇങ്ങനെയുള്ള മെസ്സേജ് ലഭിച്ചാല്‍ യാതൊരു കാരണവശാലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെസ്സേജില്‍ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യരുത്. മെസ്സേജിന്റെ ആധികാരികത ഉറപ്പാക്കാനായി നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ നേരിട്ട് ബന്ധപ്പെടുക.

തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :