അഭിറാം മനോഹർ|
Last Modified വെള്ളി, 8 ഡിസംബര്‍ 2023 (14:37 IST)
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം റെക്കോര്‍ഡ് നേട്ടത്തില്‍ തിരിച്ചെത്തി നിഫ്റ്റി. ഇതാദ്യമായി സൂചിക 21,000 കടന്നു. റിപ്പോനിരക്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതാണ് പുതിയ ഉയരം കുറിക്കാന്‍ സഹായിച്ചത്. സെന്‍സെക്‌സ് ആകട്ടെ 69,888 പോയന്റുമായി സര്‍വകാല റെക്കോര്‍ഡ് ഉയരത്തിലാണ്. പണപ്പെരുപ്പം കുറയുന്നതും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ഉയര്‍ന്നതുമാണ് റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
എച്ച്‌സിഎല്‍ ടെക്,എച്ച്ഡിഎഫ്‌സി,എന്‍ടിപിസി,പവര്‍ ഗ്രിഡ്,ഇന്‍ഫോസിസ്,നെസ്ലെ മുതലായ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്. സൂചികയ്ക്ക് നിലവില്‍ 21,000 നിലവാരത്തില്‍ പ്രതിരോധമുണ്ട്. ഈ നില മറികടക്കുകയാണെങ്കില്‍ വരും ദിവസങ്ങളിലും മുന്നേറ്റമുണ്ടാകാനാണ് സാധ്യത.