ബുവേനോസ് ആരിസ്|
jibin|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (10:36 IST)
കായികക്ഷമത നിലനിര്‍ത്തേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ റിയോ ഒളിമ്പിക്സിനുള്ള അര്‍ജന്റീനയുടെ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ലെന്ന് പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ. വരുന്ന ജൂണിലാണ് ശക്തമായ
കോപ്പ അമേരിക്ക പോരാട്ടം നടക്കുന്നത്. ഒളിമ്പിക്‍സ് മത്സരം നടക്കുന്നത് ഓഗസ്‌റ്റിലും. ഈ സാഹചര്യത്തില്‍ മെസിയെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോപ്പ അമേരിക്ക പോലെ ഒരു വലിയ ടൂര്‍ണമെന്റില്‍ കളിച്ചശേഷം ഒളിമ്പിക്സില്‍ കളിക്കാനെത്തുകയെന്നതു മെസിയുടെ കായികക്ഷമതയെ തകര്‍ക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. കോപ്പ ഫുട്ബോളും ഒളിമ്പിക്സും കഴിഞ്ഞു ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മെസിക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. മത്സരക്രമം ഇങ്ങനെ ആയതിനാല്‍ ഒളിമ്പിക്‍സ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും ജെറാര്‍ഡോ മാര്‍ട്ടിനോ വ്യക്തമാക്കി.