രേണുക വേണു|
Last Modified ശനി, 2 ഒക്ടോബര്‍ 2021 (09:29 IST)
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ വിവാഹം കഴിക്കുന്നതിനോട് റൊണാള്‍ഡോയുടെ അമ്മ ഡോളോറസ് അവിരോയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. അര്‍ജന്റീനക്കാരിയായ ജോര്‍ജിനയ്ക്ക് മകന്റെ കൈവശമുള്ള പണത്തില്‍ മാത്രമാണ് ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് മകനെ പ്രണയിക്കുന്നതെന്നും റൊണാള്‍ഡോയുടെ അമ്മ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ റൊണാള്‍ഡോയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിനടത്താന്‍ സാധിക്കുമെന്ന് ജോര്‍ജിനയ്ക്ക് അറിയാം. അതുകൊണ്ട് മാത്രമാണ് റൊണാള്‍ഡോയെ വിവാഹം കഴിക്കാന്‍ ജോര്‍ജിന അതിയായി ആഗ്രഹിച്ചിരുന്നതെന്നാണ് താരത്തിന്റെ അമ്മ പറഞ്ഞത്. അമ്മയും റൊണാള്‍ഡോയും തമ്മില്‍ ഇക്കാര്യം പറഞ്ഞ് തര്‍ക്കം ഉണ്ടായിരുന്നു. ജോര്‍ജിനയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് റൊണാള്‍ഡോയെ വിലക്കിയിരുന്നത് അമ്മയടക്കമുള്ളവരുടെ കടുത്ത എതിര്‍പ്പായിരുന്നു.