1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano Ronaldo’s super luxurious mansion

ഏഴ് ബെഡ്‌റൂം, സ്വിമ്മിങ് പൂള്‍; റൊണാള്‍ഡോയുടെ മണിമാളിക ഇതാ (ചിത്രങ്ങള്‍)

Cristiano Ronaldo
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി പന്ത് തട്ടാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുകെയില്‍ എത്തിയത് സെപ്റ്റംബര്‍ മൂന്നിനാണ്. ഗേള്‍ഫ്രണ്ട് ജോര്‍ജിനാ റോഡ്രിഗസും മക്കളും റൊണാള്‍ഡോയ്‌ക്കൊപ്പം യുകെയില്‍ എത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ ആഡംബര മണിമാളികയിലാണ് റൊണാള്‍ഡോയുടെയും കുടുംബത്തിന്റെയും താമസം. 
 
ഏഴ് ബെഡ്‌റൂം, പ്രത്യേക ഫിറ്റ്‌നെസ് ഏരിയ, വിശാലമായ സ്വിമ്മിങ് പൂള്‍ എന്നിവയാണ് ഈ മണിമാളികയിലുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
റൊണാള്‍ഡോയുടെ ബെഡ്‌റൂമിന്റെ വലിപ്പം തന്നെ ഞെട്ടിക്കുന്നതാണ്. പുറത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന വിധം ബെഡ്‌റൂമില്‍ വലിയ ചില്ല് ഗ്ലാസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടിന് മാത്രമായി ഏഴ് സുരക്ഷാ ജീവനക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
അടുത്ത ലേഖനം
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഇന്ത്യയുടെ ഐ.പി.എല്‍. 'പ്രേമം' കാരണം; താരങ്ങള്‍ കളിക്കാന്‍ തയ്യാറായിട്ടും ബിസിസിഐ വിലക്കിയെന്ന് റിപ്പോര്‍ട്ട്