റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി

രേണുക വേണു| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (08:26 IST)

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളില്‍ മുന്നിലെത്തിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ചാംപ്യന്‍സ് ലീഗിലെ മത്സരത്തില്‍ യങ് ബോയ്‌സിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ യങ് ബോയ്‌സ് തോല്‍പ്പിച്ചത്.

13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മേല്‍ക്കൈ നല്‍കിയതാണ്. എന്നാല്‍, 66-ാം മിനിറ്റില്‍ നിക്കോളാസ് ഗമേലുവിന്റെ ഗോളില്‍ യങ് ബോയ്‌സ് യുണൈറ്റഡിനൊപ്പമെത്തി. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ സമയത്ത് യുണൈറ്റഡിന്റെ നെഞ്ച് തകര്‍ത്ത് യങ് ബോയ്‌സിന്റെ വിജയഗോള്‍ പിറന്നു. രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റിലാണ് യങ് ബോയ്‌സിന്റെ രണ്ടാം ഗോള്‍ പിറന്നത്. ജോര്‍ദാന്‍ പിഫോക്കിലൂടെയാണ് യങ് ബോയ്‌സ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. 35-ാം മിനിറ്റില്‍ ആരോണ്‍
വാന്‍ ബിസാക്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :