ചെ‌ൽസിയോ, മാഞ്ചസ്റ്റർ സിറ്റിയോ? യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം

അഭിറാം മനോഹർ| Last Modified ശനി, 29 മെയ് 2021 (12:25 IST)
യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാർ ആരെന്ന് തീരുമാനിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ശനിയാഴ്ച്ച രാത്രി 12.30ന് ആ അങ്കത്തിന് വിസിലൂതും. സോണി ലൈവിൽ മത്സരം തത്സമയം കാണാം. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ചാമ്പ്യൻസ് ലീഗിന്റെ കലാശപോരാട്ടം.

കഴിഞ്ഞ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു. എഫ് എ കപ്പിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് ചെൽസി സിറ്റിയെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ കിരീടം കൂടി നേടിയാൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാവും. സിറ്റി ജേഴ്‌സിയിൽ സെർജിയോ അഗ്യൂറോയുടെ അവസാന മത്സരം കൂടിയാണിത്. തന്റെ സ്വപ്ന കിരീടവുമായി വിട പറയാനുള്ള ഒരുക്കത്തിലാണ് അഗ്യൂറോ.

അതേസമയം രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം എന്ന നേട്ടമാണ് ചെൽസി ലക്ഷ്യമിടുന്നത്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ ചെൽസിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :