പ്രതീക്ഷകള്‍ അസ്തമിച്ചു; ക്രിസ്റ്റ്യന്‍ ആറ്റ്‌സു ഭൂകമ്പത്തില്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഏജന്റ്

രേണുക വേണു| Last Modified ശനി, 18 ഫെബ്രുവരി 2023 (12:38 IST)

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ ആറ്റ്സു മരിച്ചെന്ന് സ്ഥിരീകരണം. താരത്തിന്റെ ഏജന്റ്. താരത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന് ഏജന്റ് അറിയിച്ചു. താരത്തെ പരുക്കകളോടെ രക്ഷപ്പെടുത്തിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് സത്യമല്ലായിരുന്നു.

തുര്‍ക്കി ആഭ്യന്തര ഫുട്ബോള്‍ ലീഗില്‍ ഹതായ് സ്പോറിനു വേണ്ടി കളിച്ച ഘാന ദേശീയ താരമാണ് ആറ്റ്സു. ചെല്‍സി ക്ലബിന്റെ മുന്‍ താരം കൂടിയാണ്. ഭൂകമ്പത്തിന്റെ തലേദിവസം തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളുമായി ടീമിനെ വിജയത്തിലെത്തിച്ചത് ആറ്റ്സുവാണ്. ഞായറാഴ്ച രാത്രി കാസംപാസയ്ക്കെതിരായ മത്സരത്തില്‍ 97-ാം മിനിറ്റില്‍ ആറ്റ്സു നേടിയ ഗോളിനായിരുന്നു ഹതായ് സ്പോറിന്റെ ജയം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :