സെസ്‌ക് ഫാബ്രിഗാസിന്റെ ഇരട്ട ഗോളില്‍ ചെൽസിയ്ക്ക് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം.

Cesc Fabregas, Chelsea, Leicester, EFL ലെസ്റ്റർ, ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ്, ചെൽസി, സെസ്‌ക് ഫാബ്രിഗാസ്
സജിത്ത്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (08:41 IST)
ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ലെസ്റ്റര്‍ സിറ്റിക്കെതിരെ രണ്ട് ഗോളിന് പിന്നാക്കം പോയ ടീം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ലെസ്റ്റര്‍ സിറ്റിയുടെ കിംഗ്പവര്‍ സ്റ്റേഡിയത്തില്‍ അവിശ്വസനീയമായ തിരിച്ച് വരവ് നടത്തിയാണ് അന്റോണിയെ കോണ്ടെയുടെ ടീം വിജയം ആഘോഷിച്ചത്. മത്സരത്തിന്റെ അധിക സമയത്ത് സെസ്‌ക് ഫാബ്രിഗാസ് നേടിയ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്.

മത്സരം തുടങ്ങി മുപ്പത്തിനാലാം മിനുറ്റില്‍ തന്നെ രണ്ടു ഗോളിന് ലെസ്റ്റര്‍ മുന്നിലെത്തി. എന്നാല്‍ ഫാബ്രിഗാസിന്റെ ഇരട്ട ഗോളുകളും ഇരു പകുതികളിലുമായി ഗാരി കെയ്ഹില്‍, അസ്പിലിക്വേറ്റ എന്നിവര്‍ നേടിയ ഗോളുകളുമാണ് ചെല്‍സിയ്ക്ക് ഗംഭീരവിജയം നേടിക്കൊടുത്തത്

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :