ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍: മുന്‍നിര ടീമുകള്‍ക്ക് വിജയത്തുടക്കം

റയല്‍ വിയർത്തു ജയിച്ചു

mandrid, champions league football മഡ്രിഡ്, ചാംപ്യന്‍സ് ലീഗ് ഫുട്ബോള്
മഡ്രിഡ്| സജിത്ത്| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (11:21 IST)
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയൽ മഡ്രിഡും ബൊറൂസിയയും ലെസ്റ്റര്‍സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയത്തുടക്കം. ആവേശകരമായ മത്സരത്തില്‍ സ്പോര്‍ട്ടിങ് സി പിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു റയല്‍ മഡ്രിഡിന്റെ വിജയം.

സെര്‍ജിയോ അഗ്വീറോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബൊറൂസിയ ഗ്ലാദ്ബായ്ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടി. ഗ്രൂപ്പ് എഫില്‍ ലെഗിയ വാര്‍സാവയ്ക്കെതിര എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ബൊറൂസിയയുടെ ജയം.

ക്ലബ് ബ്രൂഗേയ്ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി ജയിച്ചത്. മറ്റു മല്‍സരങ്ങളില്‍ യുവന്റസ്-സെവിയ്യ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മൊണാക്കോയുമായി ഏറ്റുമുട്ടിയ ടോട്ടനത്തിന് 2-1ന്റെ തോല്‍വി വഴങ്ങേണ്ടി വന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :