ഫിഫ റാങ്കിങ്ങില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തി ഇന്ത്യയും ബ്രസീലും

ഫിഫ റാങ്കിംഗില്‍ ഇന്ത്യ വീണ്ടും നില മെച്ചപ്പെടുത്തി.

FIFA RANKING, INDIA, BRAZIL, FOOTBALL ഫിഫ റാങ്കിങ്ങ്, ഇന്ത്യ, ബ്രസീല്‍, ഫൂട്ബോള്‍
സജിത്ത്| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2016 (10:31 IST)
ഫിഫ റാങ്കിംഗില്‍ വീണ്ടും നില മെച്ചപ്പെടുത്തി. പുതിയ റാങ്കിങ്ങ് പ്രകാരം ഇന്ത്യ 148ആം സ്ഥാനത്താണ്. സൌഹൃദ മത്സരത്തില്‍ പോര്‍ട്ടോ റികോക്കെതിരെ നേടിയ തകര്‍പ്പന്‍ ജയമാണ് ഇന്ത്യയുടെ റാങ്കിങ്ങ് മെച്ചപ്പെടുത്താന്‍ സഹായകമായത്.

ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് റാങ്കിങ്ങില്‍ ഇന്ത്യ 150ന് മുകളിലത്തെുന്നത്. ഒന്നാം സ്ഥാനത്ത് അര്‍ജന്റീനയും രണ്ടാം സ്ഥാനത്ത് ബെല്‍ജിയവുമാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ജര്‍മനി മൂന്നാമതെത്തി. കൊളംബിയയാണ് നാലാമത്.

ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി. പോര്‍ച്ചുഗല്‍ (7), ഫ്രാന്‍സ് (8), ഉറുഗ്വ (9), വെയ്ല്‍സ് (10) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംനേടിയ മറ്റ് ടീമുകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :