സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഇന്ത്യൻ ടീമിന് ത്രസിപ്പിക്കുന്ന വിജയം

യുവത്വത്തിന്റെ തുടിപ്പ് നിറഞ്ഞ ഇന്ത്യൻ ടീമിന് സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഉജ്വല വിജയം.

mumbai, football, india, sunil chethri, Puerto Rico മുംബൈ, ഫുട്ബോൾ, ഇന്ത്യ, സുനിൽ ഛേത്രി, പ്യൂർട്ടോ റിക്കോ
മുംബൈ| സജിത്ത്| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (12:24 IST)
യുവത്വത്തിന്റെ തുടിപ്പ് നിറഞ്ഞ ഇന്ത്യൻ ടീമിന് സൗഹൃദ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഉജ്വല വിജയം. 4–1നായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയശിൽപി.

നാളേക്കുള്ള ടീമെന്ന പ്രഖ്യാപനവുമായി യുവതാരങ്ങളെ കളത്തിലിറക്കിയ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനുള്ള അഭിമാനമുഹൂർത്തമായി ഈ ജയം. ഫിഫ റാങ്കിങിൽ ഇന്ത്യയെക്കാൾ 38 സ്ഥാനങ്ങൾ മുന്നിലുള്ള ടീമിനെതിരെയായിരുന്നു മിന്നുന്ന ഈ ജയം.

അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ആവേശകരമായ കളിയിൽ ഇന്ത്യയുടെ ഗോളുകളെല്ലാം മനോഹരമായിരുന്നു. ജെജെ ലാൽപെഖ്‌ലുവ, ജാക്കിചന്ദ് സിങ്, നാരായൺ ദാസ് എന്നിവരും സ്കോർ പട്ടികയിൽ ഇടം കണ്ടു. ആറു പതിറ്റാണ്ടിനു ശേഷം മുംബൈ ആതിഥ്യമരുളിയ രാജ്യാന്തര മൽസരം ഇന്ത്യൻ ഫുട്ബോളിനുള്ള ഉണർത്തു പാട്ടാവട്ടെ എന്നു പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :