അർജന്റീനയ്‌ക്ക് സമനിലകുരുക്ക്, ഇൻഞ്ചുറി ടൈമിൽ ഗോൾ മടക്കി കൊളംബിയ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ജൂണ്‍ 2021 (12:54 IST)
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അപരാജിതമായ കുതിപ്പ് തുടരാനായെങ്കിലും കൊളംബിയക്കെതിരെ സമനിലയിൽ കുരുങ്ങി അർജൻന്റീന. അവസാന നിമിഷം വരെ 2-1ന് മുന്നിട്ട നിന്ന അർജന്റീനയെ ഇൻജറി ടൈമിൽ നേടിയ ഗോളിലൂടെയാണ് പിടിച്ചുകെട്ടിയത്.


അർജന്റീനയ്ക്കായി ക്രിസ്റ്റ്യൻ റൊമേരോ (3), ലിയാൻഡ്രോ പരേദെസ് (8) എന്നിവർ ലക്ഷ്യം കണ്ടു.ലൂയിസ് മുരിയൽ (51, പെനൽറ്റി), മിഗ്വേൽ ബോർജ (90+4) എന്നിവരാണ് കൊളംബിയയ്ക്കായി ഗോളുകൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സമനില വഴങ്ങുന്നത്. നിലവിൽ ആറ് കളികളിൽ നിന്ന് 12 പോയിന്റാണ് അർജന്റീനയ്ക്കുള്ളത്. ബ്രസീലിനാകട്ടെ അറ് കളികളിൽ 18 പോയിന്റുകളാണുള്ളത്.

മത്സരം തുടങ്ങി ആദ്യ എട്ടു മിനിറ്റിനുള്ളിൽ രണ്ടു ഗോളടിച്ച് അർജന്റീന കളി തങ്ങളുടെ വറുതിയിലാക്കിയെങ്കിലും ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ പിന്നീട് നടത്തിയ അക്രമണങ്ങൾ എല്ലാം കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയുടെ തകർപ്പൻ സേവുകൾക്ക് മുന്നിൽ മുട്ടുമടക്കി.

രണ്ടാം പകുതിയിൽ അർജന്റൈൻ താരം ഒട്ടാമെൻഡി സ്വന്തം ബോക്സിൽ ഉറീബെയെ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിൽനിന്നാണ് മുരിയൽ കൊളംബിയക്കായി ആദ്യ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കൊളംബിയയുടെ യുവാൻ ക്വാഡ്രഡോയുടെ ക്രോസിന് തലവച്ച് ബോർജ സമനില ഗോൾ നേടിയതോടെ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :