രേണുക വേണു|
Last Modified വെള്ളി, 9 ജൂലൈ 2021 (13:14 IST)
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുകയാണ് ബ്രസീല്‍. വലിയ പ്രതീക്ഷകളോടെയാണ് പരിശീലകന്‍ ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ തയ്യാറെടുക്കുന്നത്. അലക്‌സ് സാന്ദ്രോയോ റെനന്‍ ലോദിയോ എന്ന കാര്യത്തിലാണ് നിലവില്‍ ആശയക്കുഴപ്പമുള്ളത്. എഡേഴ്‌സണ്‍ തന്നെയായിരിക്കും ഗോളി. മാര്‍ക്കിനോസ്, തിയാഗോ സില്‍വ എന്നിവരായിരിക്കും സെന്റര്‍ ബാക്കില്‍. ആക്രമണത്തിന് ഊര്‍ജ്ജം പകരുക നെയ്മറിന്റെ സാന്നിധ്യം തന്നെ.
സാധ്യത ഇലവന്‍ ഇങ്ങനെ: എഡേഴ്‌സണ്‍, ഡാനിലോ, മാര്‍ക്കിനോസ്, തിയാഗോ സില്‍വ, റെനന്‍ ലോദി, കാസെമിറോ, ഫ്രെഡ്, ലുക്കാസ് പക്വേറ്റ, എവര്‍ടണ്‍, റിച്ചാര്‍ലിസണ്‍, നെയ്മര്‍