ജെസ്യൂസിന്റെ വിലക്ക്: കോപ്പ അമേരിക്ക സംഘാടകർക്കെതിരെ നെയ്‌മർ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജൂലൈ 2021 (14:07 IST)
അമേരിക്ക സംഘാടകരായ കോൺമെബോളിനെതിരെ വീണ്ടും വിമർശനവുമായി ബ്രസീൽ താരം നെയ്‌മർ. ഗബ്രിയേൽ ജെസ്യൂസിന് ഫൈനലിലും വിലക്കേർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് സഹതാരമായ നെയ്‌മറുടെ വിമർശനം.

നോഹരമായ വിശകലനത്തിലൂടെ ഇത്തരം തീരുമാനം എടുക്കുന്നവരെ നിശ്ചയമായും അഭിനന്ദിക്കണമെന്ന് പരിഹസിച്ചുകൊണ്ടാണ് നെയ്‌മറുടെ വിമർശനം. അതേസമയം അപ്പീലിന് പോലും അവസരം നൽകാതെ 2 കളികളിൽ വിലക്കേർപ്പെടുത്തിയതിനെതിരെ ജെസ്യൂ‌സും രംഗത്തെത്തി. ക്വാർട്ടർ ഫൈനലിൽ ചിലിക്കെതിരെ നടത്തിയ ഗുരുതര ഫൗളിനാണ് റഫറി ബ്രസീലിയൻ സ്‌ട്രൈക്കർക്ക് ചുവപ്പ് കാർഡ് നൽകിയത്. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.

2 കളികളിൽ വിലക്കുള്ളതിനാൽ ഇനി മാരക്കാനയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ ഇന്ത്യന്‍സമയം 5.30ന് നടക്കുന്ന കോപ്പ അമേരിക്ക കലാശപ്പോരിലും താരം പുറത്തിരിക്കും.പരിശീലകന്‍ ടിറ്റെയ്‌ക്ക് കീഴില്‍ ചുവപ്പ് കാര്‍ഡ് രണ്ട് തവണ വാങ്ങിയ ഏക താരമാണ് ഗബ്രിയേല്‍ ജെസ്യൂസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :