1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Copa America Final Brazil vs Argentina Match

'ബ്രസീലിനെ മാത്രം തോല്‍പ്പിച്ചാല്‍ പോരാ...വാറിനെയും റഫറിയെയും തോല്‍പ്പിക്കേണ്ടിവരും'

Copa America
കോപ്പ അമേരിക്ക ഫൈനലിന് മുന്‍പ് അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി പാരാഗ്വായ് മുന്‍ ഗോള്‍കീപ്പര്‍ ജോസ് ലൂയിസ് ചിലാവെര്‍ട്ട്. ഫൈനലില്‍ ബ്രസീലിനോട് മാത്രം പോരാടിയാല്‍ പോരാ എന്നാണ് ജോസ് ലൂയിസ് പറയുന്നത്. ബ്രസീല്‍ ടീമിനെ മാത്രമല്ല നെയ്മറിനെയും വാര്‍ സംവിധാനത്തെയും റഫറിയെയും പരാജയപ്പെടുത്താന്‍ മെസിയും അര്‍ജന്റീനയും തയ്യാറെടുക്കണമെണ് ജോസ് ലൂയിസ് പറഞ്ഞു. ബ്രസീലിനെതിരായ പോരാട്ടത്തില്‍ ജയം മാത്രം തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മെസിയും പറഞ്ഞു. ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടുകയെന്ന വലിയ ആഗ്രഹം സാധ്യമാകാന്‍ ഒരു മത്സരം അകലെയാണ് തങ്ങളെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
റൊമാരോയുടെ പരുക്ക് തലവേദന, ഡി മരിയ രണ്ടാം പകുതിയില്‍ തന്നെ; ബ്രസീലിനെതിരെ അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ