രേണുക വേണു|
Last Modified വ്യാഴം, 9 ഡിസംബര്‍ 2021 (08:24 IST)
ഏറെ ആരാധകരുള്ള സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. ഗ്രൂപ്പ് ഇയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെയാണ് ബാഴ്സ ഈ സീസണില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിരിക്കുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബയേണ്‍ ബാഴ്‌സയെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ മൂന്ന് കളികളും ബാഴ്‌സ തോറ്റു. ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ടീം. ബാഴ്‌സയ്ക്ക് ഇനി യൂറോപ്പ ലീഗില്‍ കളിക്കാന്‍ സാധിക്കും. 2000-2001 സീസണിനു ശേഷം ആദ്യമായാണ് ബാഴ്‌സ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാതിരിക്കുന്നത്.