ബ്യൂനസ് ഐറിസ്|
Last Modified ഞായര്‍, 18 മെയ് 2014 (10:14 IST)
ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ പാറ്റഗോനിയ മരുഭൂമിമേഖലയിലാണ് ഫോസിലുള്ളത്.
പ്രദേശത്തെ കര്‍ഷകത്തൊഴിലാളിയാണ് ഫോസില്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഗവേഷകര്‍ ശാസ്ത്രീയ പര്യവേക്ഷണം നടത്തി. മുമ്പ് കണ്ടെത്തിയ ഏറ്റവും വലിയ ദിനോസറിനേക്കാള്‍ ഏഴു ടണ്‍ ഭാരം കൂടുതല്‍. 14 ആഫ്രിക്കന്‍ ആനകളുടെ ഭാരമുണ്ടായിരുന്നെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണക്കാക്കി. സസ്യാഹാരിയായ ടിടാനോസര്‍ എന്ന ജീവിവര്‍ഗത്തില്‍പെട്ട ദിനോസറാണിത്.
തുടയെല്ലിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ ദിനോസറിന് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ പൊക്കവും 77 ടണ്‍ ഭാരവും കണക്കാക്കുന്നു. പത്തുകോടി വര്‍ഷംമുമ്പ് പാറ്റഗോനിയ വനമേഖലയില്‍ ജീവിച്ച ദിനോസറാണ് ഇതെന്ന് ഗവേഷകര്‍ പറഞ്ഞു.