24 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന സെമിയില്‍; വിജയം ഹിഗ്വെയ്ന്‍ മാജിക്കില്‍

സീലിയ| Last Modified ഞായര്‍, 6 ജൂലൈ 2014 (10:40 IST)
ആരാധകര്‍ കാത്തിരിക്കുകയായിരുന്നു, അര്‍ജന്റീനയ്ക്ക് വേണ്ടി. പ്രാര്‍ഥനകള്‍ വിഫലമായില്ല. 24 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീന ലോകകപ്പിന്റെ സെമിഫൈനലില്‍. അഞ്ചു മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രം ഫോം കണ്ടെത്തിയ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ നേടിയ ഒരു ഗോളിനാണ് ബെല്‍ജിയത്തെ മറികടന്ന് സെമിയിലേക്ക് കടന്നത്. 1990ലാണ് അര്‍ജന്റീന അവസാനമായി സെമിയില്‍ മത്സരിച്ചത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിലായിരുന്നു ഹിഗ്വായ്‌ന്റെ മാജിക്കില്‍ അപ്രതീക്ഷിത ഗോള്‍ പിറന്നത്‍. മധ്യനിരയില്‍ മെസിയാണ് തുടങ്ങിയത്. തന്ത്രപൂര്‍വം വട്ടംകറങ്ങി രണ്ട് മധ്യനിരക്കാരെ ഒഴിവാക്കി മെസി കൊടുത്ത പന്ത് ഡീ മരിയ വലതു വശത്ത് സബെലെറ്റയെ ലാക്കാക്കിയാണ് പന്ത് തള്ളി കൊടുത്തത്. എന്നാല്‍ അതൊരു ഡിഫന്‍ഡറുടെ കാലില്‍ ഇടിച്ച് നേരെ ചെന്നത് ബോക്‌സില്‍ പ്രതിരോധമതിലിന് തൊട്ടുമുന്നില്‍ നിലയുറപ്പിച്ച ഹിഗ്വെയ്നിലേയ്ക്ക്. അമാന്തിക്കാതെ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ച് ഹിഗ്വെയ്ന്‍.

അര്‍ജന്റീന പിന്നീട് ഗോളിനോട് ഏറ്റവും അടുത്തെത്തിയത് 94-ാം മിനിറ്റിലാണ്. ലയണല്‍ മെസിയിലൂടെ. എന്നാല്‍ ആ അവസരം മുതലാക്കാനാവാതെ മെസി പിന്‍‌വാങ്ങി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :