അര്‍ജന്റീന ഫൈനല്‍ കളിക്കുമോ? നിര്‍ണായക പോരാട്ടത്തിനായി മെസിയും കൂട്ടരും ഇറങ്ങുന്നു

തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുടെ മുന്നേറ്റം

Argentina
Argentina
രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (08:58 IST)

കോപ്പ അമേരിക്കയിലെ നിര്‍ണായക പോരാട്ടത്തിനായി ലയണല്‍ മെസിയും സംഘവും ഇറങ്ങുന്നു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയാണ് അര്‍ജന്റീനയ്ക്കു എതിരാളികള്‍. ഇന്ത്യന്‍ സമയം ജൂലൈ 10 ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ് മത്സരം ആരംഭിക്കുക. അമേരിക്കയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം.

തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക ലക്ഷ്യമിട്ടാണ് അര്‍ജന്റീനയുടെ മുന്നേറ്റം. സെമിയില്‍ ജയിച്ചാല്‍ ഉറുഗ്വായ് vs കൊളംബിയ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടേണ്ടിവരും.

ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരുക്കിന്റെ പിടിയിലായിട്ടും മെസി കളിച്ചിരുന്നു. സെമി ഫൈനലിലും മെസി ആദ്യ ഇലവനില്‍ ഉണ്ടാകും.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :