അണ്ടര്‍ 17 ലോകകപ്പ്: സെമി ഫൈനലില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി

രേണുക വേണു| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (16:40 IST)

അണ്ടര്‍ 17 ലോകകപ്പിന്റെ സെമി ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ജര്‍മനി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ജര്‍മനിയുടെ ജയം. മത്സരം 3-3 എന്ന നിലയില്‍ കലാശിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തിയത്.

ആദ്യ പകുതിയില്‍ 2-1 ന് അര്‍ജന്റീന മുന്നിലെത്തിയതാണ്. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ നേടി ജര്‍മനി 3-2 ന് മുന്നിലെത്തി. മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ശേഷിക്കെ ഒരു ഗോള്‍ കൂടി അര്‍ജന്റീന തിരിച്ചടിച്ചു. എന്നാല്‍ ഷൂട്ടൗട്ടിലേക്ക് വന്നപ്പോള്‍ അര്‍ജന്റീനയ്ക്ക് കാലിടറി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :