1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Scaloni hints retiring from coaching says argentina needs to increase their standards

ഈ ടീമിന്റെ നിലവാരം ഉയരേണ്ടതുണ്ട്, കൂടുതല്‍ ഊര്‍ജമുള്ള ഒരാള്‍ പരിശീലകനാകണം: സ്‌കലോണി

Scalony
അര്‍ജന്റീനയുടെ പരിശീലകസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ലയണല്‍ സ്‌കലോണി. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നേടിയ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്‌കലോണി. മരക്കാനയില്‍ നടന്ന മത്സരത്തില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെന്‍ഡി നേടിയ ഹെഡ്ഡറിലാണ് അര്‍ജന്റീന വിജയിച്ചത്.
 
ലയണല്‍ സ്‌കലോണിയുടെ പരിശീലനത്തിന് കീഴിലാണ് കോപ്പ അമേരിക്ക കിരീടവും ലോകകപ്പും അര്‍ജന്റീന നേടിയത്. ഇതിനിടെ അര്‍ജന്റീനയുടെ ഭാവിയെ പറ്റി പ്രതികരിക്കുകയായിരുന്നു സ്‌കലോണി. പരിശീലകനെന്ന നിലയില്‍ എനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. അര്‍ജന്റീനയ്ക്ക് മുഴുവന്‍ ഊര്‍ജമുള്ള ഒരു പരിശീലകനെ ആവശ്യമുണ്ട്. ഞാന്‍ എഫ് എ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും. സ്‌കലോണി പറഞ്ഞു. കളി നിലവാരം എപ്പോഴും ഉയര്‍ന്ന് നില്‍ക്കണം. എനിക്ക് കുറച്ചധികം ചിന്തിക്കേണ്ടതുണ്ട്. ഇത് വിട പറയലോ മറ്റോ അല്ല. സ്‌കലോണി വ്യക്തമാക്കി.
 
അതേസമയം യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച് ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയ്‌ക്കെതിരെ മാത്രമാണ് അര്‍ജന്റീന പരാജയപ്പെട്ടത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സെവാഗോ സചിനോ അല്ല, പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി ധോനിയെന്ന് ഗംഭീർ, ഇതെന്ത് സംഭവിച്ചെന്ന് ആരാധകർ