രേണുക വേണു|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2022 (08:36 IST)
അര്‍ജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിച്ച് ആരാധകര്‍. സൗജന്യ ബിരിയാണി വിതരണം നടത്തിയാണ് തൃശൂരിലെ ഒരു ഹോട്ടല്‍ മെസി കപ്പുയര്‍ത്തിയത് ആഘോഷിക്കുക. അര്‍ജന്റീനയുടെ കടുത്ത ആരാധകരായ തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് ഇന്ന് സൗജന്യ ബിരിയാണി വിതരണം നടത്തുന്നത്. തൃശൂര്‍ ചേറൂര്‍ പള്ളിമൂല സ്വദേശി ഷിബു പൊറുത്തൂര്‍ ആണ് റോക്ക് ലാന്റ് ഹോട്ടലിന്റെ ഉടമ.
അര്‍ജന്റീന കപ്പുയര്‍ത്തിയാല്‍ ബിരിയാണി വിതരണം നടത്തുമെന്ന് ഷിബു പൊറുത്തൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കുക. ഹോട്ടലില്‍ വരുന്നവര്‍ക്കെല്ലാം വയറുനിറച്ച് ബിരിയാണി നല്‍കും. പാര്‍സല്‍ അനുവദിക്കില്ല. ഉച്ചയോടെ നിരവധി അര്‍ജന്റീന ആരാധകര്‍ എത്തുമെന്നാണ് ഹോട്ടല്‍ ഉടമ പ്രതീക്ഷിക്കുന്നത്.