അഗ്യൂറോയെ കെട്ടിപിടിച്ച് കരഞ്ഞ് മെസി; വീഡിയോ വൈറല്‍

മത്സരശേഷം അഗ്യൂറോയെ കെട്ടിപിടിച്ച് കരയുന്ന മെസിയെയാണ് കണ്ടത്

രേണുക വേണു| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (07:45 IST)

സുഹൃത്ത് അഗ്യൂറോയ്‌ക്കൊപ്പം ലോകകപ്പ് വിജയം ആഘോഷിച്ച് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണയ്ക്കാന്‍ മുന്‍താരം കൂടിയായ അഗ്യൂറോ ഉണ്ടായിരുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകകപ്പ് ടീമില്‍ അംഗമാകേണ്ടിയിരുന്ന താരമായിരുന്നു അഗ്യൂറോ.
മത്സരശേഷം അഗ്യൂറോയെ കെട്ടിപിടിച്ച് കരയുന്ന മെസിയെയാണ് കണ്ടത്. ഗ്രൗണ്ടിലേക്ക് വന്ന അഗ്യൂറോയുടെ തോളില്‍ ചാരിനിന്ന് മെസി സന്തോഷം കൊണ്ട് കരഞ്ഞു. പ്രിയ സുഹൃത്തിനെ തോളിലേറ്റി മൈതാനം വലംവയ്ക്കുകയാണ് പിന്നീട് അഗ്യൂറോ ചെയ്തത്. ഈ ലോകകപ്പ് വിജയം അഗ്യൂറോയെ അത്രത്തോളം സന്തോഷിപ്പിക്കുന്നുണ്ട്. മെസി ലോകകിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ അഗ്യൂറോയും വല്ലാതെ ആശിച്ചിരുന്നു എന്നാണ് ഈ ആഹ്ലാദപ്രകടനത്തില്‍ നിന്ന് മനസ്സിലാകുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :