അര്‍ജന്റീന അത്ര നല്ല കളിയൊന്നുമല്ല, പക്ഷേ അവര്‍ക്ക് മെസിയുണ്ട്: റൊണാള്‍ഡോ

രേണുക വേണു| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (13:16 IST)

അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ വ്യക്തിപരമായി താന്‍ സന്തോഷിക്കുമെന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ. എന്നാല്‍ ഒരു ബ്രസീലിയന്‍ എന്ന നിലയില്‍ അര്‍ജന്റീന ലോകകപ്പ് ജയിക്കുന്നത് അത്ര വലിയ സന്തോഷമൊന്നും നല്‍കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

' അര്‍ജന്റീന അത്ര മികച്ച ഫുട്‌ബോള്‍ ഒന്നുമല്ല കളിക്കുന്നത്. പക്ഷേ അവര്‍ക്ക് വല്ലാത്തൊരു അഭിനിവേശമുണ്ട്. അവര്‍ ഒരുമിച്ച് പ്രയത്‌നിക്കുന്നു. അവരിലെല്ലാം ഒരു ആക്രമണോത്സുകതയുണ്ട്. പിന്നെ അവര്‍ക്ക് മെസിയുണ്ട്. അദ്ദേഹത്തിന്റെ ടീമിനോടുള്ള സമീപനം വളരെ പ്രധാനപ്പെട്ടതാണ്. മെസി ലോകകപ്പ് ജയിക്കുകയാണെങ്കില്‍ വ്യക്തിപരമായി എനിക്ക് അതില്‍ സന്തോഷം തോന്നും,' റൊണാള്‍ഡോ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :