അര്‍ജന്റീന പേടിക്കണം അതിവേഗം മുന്നേറ്റം നടത്തുന്ന ഈ രണ്ട് ഫ്രഞ്ച് താരങ്ങളെ

ഫ്രാന്‍സിന്റെ വേഗതയാണ് കളിക്കളത്തില്‍ അര്‍ജന്റീനയ്ക്ക് ഭീഷണിയാകുക

രേണുക വേണു| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (08:43 IST)

ഫ്രഞ്ച് പരീക്ഷ പാസാകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി അര്‍ജന്റീന. ഡിസംബര്‍ 18 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളികള്‍. 2018 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകകപ്പില്‍ നിന്ന് പുറത്താക്കിയത് ഫ്രാന്‍സാണ്. 2018 ന് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയായിരിക്കും അര്‍ജന്റീന ഇത്തവണ ഇറങ്ങുക. അതേസമയം, 2018 ആവര്‍ത്തിക്കാന്‍ ഫ്രാന്‍സും.

ഫ്രാന്‍സിന്റെ വേഗതയാണ് കളിക്കളത്തില്‍ അര്‍ജന്റീനയ്ക്ക് ഭീഷണിയാകുക. ഫ്രഞ്ച് താരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ അര്‍ജന്റൈന്‍ താരങ്ങള്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. കിലിയെന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരാണ് അര്‍ജന്റീനയെ പേടിക്കുന്ന താരങ്ങള്‍. ഇരുവരുടെയും വേഗതയും ചടുലതയും പ്രതിരോധിക്കാന്‍ അര്‍ജന്റൈന്‍ താരങ്ങള്‍ കഷ്ടപ്പെടും. എംബാപ്പെയുടെയും ഗ്രീസ്മാന്റെയും മുന്നേറ്റങ്ങളെ കോട്ട കെട്ടി പ്രതിരോധിക്കുക എന്ന തന്ത്രമായിരിക്കും അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി പുറത്തെടുക്കുക.

അതേസമയം, അര്‍ജന്റൈന്‍ നിരയില്‍ എതിരാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത് നായകന്‍ ലയണല്‍ മെസിയും യുവതാരം ജൂലിയന്‍ അല്‍വാരസുമാണ്. ഇരുവരുടെയും മുന്നേറ്റങ്ങളെ തടയാനാണ് ഫ്രാന്‍സ് പദ്ധതിയിടുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :