1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs France Final in World Cup

അര്‍ജന്റീനയ്ക്ക് പണിയാകുമോ? ഫൈനലില്‍ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാര്‍

ഡിസംബര്‍ 18 ഞായറാഴ്ചയാണ് ഫൈനല്‍

Argentina vs France Final in World Cup
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ തീ പാറുമെന്ന് ഉറപ്പ്. ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് ഫൈനലില്‍ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ഫ്രാന്‍സ്. സെമി ഫൈനലില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്. 
 
ഡിസംബര്‍ 18 ഞായറാഴ്ചയാണ് ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 8.30 ന് കലാശ പോരാട്ടം ആരംഭിക്കും. ഫ്രാന്‍സ് കിരീടം നിലനിര്‍ത്തുമോ അതോ വമ്പന്‍മാരെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമോ എന്ന് കാത്തിരുന്ന് കാണാം. 
 
അടുത്ത ലേഖനം
ഖത്തർ ലോകകപ്പ് ആർക്കാണെന്ന് നേരത്തെ എഴുതപ്പെട്ടതാണ്: സ്ലാട്ടൻ ഇബ്രാമോവിച്ച്