കോപ്പയിൽ കിരീടം, ബാഴ്‌സയിൽ നിന്നും പുറത്തേയ്ക്ക്, മെസ്സി വാർത്തകളിൽ നിറഞ്ഞുനിന്ന 2021

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (21:37 IST)
ഫു‌ട്‌ബോൾ ലോകത്ത് നേടാവുന്നതെല്ലാം നേടിയെങ്കിലും ദേശീയ ടീമിനായി ഒരു കിരീടനേട്ടം മെസ്സിയ്ക്ക് അകന്നുനിൽക്കുകയായിരുന്നു. ദേശീയ ടീമിനായി മേജർ കിരീടങ്ങളൊന്നും തന്നെയില്ലെന്ന ദുഷ്‌പേര് മെസ്സി മായ്‌ച്ചുകളഞ്ഞ വർഷമായിരുന്നു 2021. അതേസമയം തന്നെ മെസ്സി എന്ന ഇതിഹാസം കണ്ണീരണിയുന്നതിനും 2021 സാക്ഷിയാവേണ്ടി വന്നു.

ആദ്യം കാത്തിരുന്ന കിരീടനേട്ടത്തിന്റെ ആനന്ദകണ്ണീരായിരുന്നു മെസ്സിയുടെ മിഴി നിറച്ച‌തെങ്കിലും മറ്റൊന്ന് മനസ്സുരുകുന്ന വിടവാങ്ങൽ വേദനയായിരുന്നു. 2021 ജൂലൈ 10നായിരുന്നു മെസ്സിയുടെ കോപ്പ അമേരിക്ക കിരീടനേട്ടം. എന്നാൽ വെറും ഒരു മാസത്തിന്റെ വ്യത്യാസത്തിൽ മനസ്സ് തകർക്കുന്ന വേദനയായിരുന്നു താരത്തിനെ കാത്തിരുന്നത്.

ഓഗസ്റ്റ് നാലിനായിരുന്നു തന്റെ ചെറുപ്പകാലം മുതൽ പന്ത് തട്ടിവളർന്ന ബാഴ്‌സ കളരിയിൽ നിന്നും പുറത്തുപോകുന്ന വിവരം മെസ്സി നിറയുന്ന കണ്ണുകളാൽ പരസ്യപ്പെടുത്തിയത്. 13ആം വയസ്സുമുതൽ ബാഴ്‌സ ജേഴ്‌സിയിൽ കളിക്കുന്ന താരത്തിനെ മറ്റൊരു ജേഴ്‌സിയിൽ കാണാൻ ആരാധകർക്കും താത്‌പര്യമില്ലായിരുന്നുവെങ്കിലും ക്ലബ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ മെസ്സിയുടെ ക്ലബിൽ നിന്നുള്ള പുറത്തുപോക്ക് നേരത്തെയാക്കി.

അതേസമയം ബാഴ്‌സലോണയിലെ തന്റെ ഉറ്റ തോഴനും ബ്രസീലിയൻ സ്റ്റാർ പ്ലെയറുമായ നെയ്‌മറുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് മെസ്സി ചേക്കേറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :