വാന്‍ഗോഗ്-അനശ്വരതയുടെ ചിത്രകാരന്‍

ടി ശശി മോഹന്‍

vangogue painting 2
WDWD
ബ്രഷിന്‍റെ അലസമായ വരകള്‍ വെളിച്ചത്തിന്‍റെ ഉപയോഗം എന്നിവ ഹേയ്ഗ് ഇംപ്രഷനിസ്റ്റ് പാരമ്പര്യത്തിന്‍റെ ശേഷിപ്പുകളായിരുന്നു. എന്നാല്‍ കടുത്ത നിറങ്ങളുടെ പ്രയോഗം ചിത്രങ്ങളിലെ ഇരുളിന്‍റെ സ്വാധീനം എന്നിവ ആന്‍റണിന്‍റെ ശൈലിയില്‍ നിന്നും വാന്‍ഗോഗിനെ വ്യത്യസ്തനാക്കി.

1881 ല്‍ വിധവയായ തന്‍റെ കസിന്‍ കീ വോസിനോട് വാന്‍ഗോഗിന് അടുപ്പം തോന്നി. അദ്ദേഹത്തിന്‍റെ പ്രേമാഭ്യര്‍ത്ഥന പക്ഷെ കീ നിരാകരിച്ചു. പിന്നെ വേശ്യയായ സിയന്‍ ഹൂര്‍ണിനോടൊപ്പമായി വാന്‍ഗോഗിന്‍റെ സഹവാസം. അവളെ വിവാഹം ചെയ്യാനുള്ള വാന്‍ഗോഗിന്‍റെ തീരുമാനത്തില്‍ നിന്ന് തിയോ വളരെ പാടുപെട്ടണ് പിന്‍തിരിപ്പിച്ചത്.

1885 ല്‍ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന സുപ്രധാന പെയിന്‍റിംഗ് രൂപംകൊണ്ടു.പിന്നെ ജ-ാപ്പനീസ് സ്വാധീനമുള്ള കുറെ ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. 1886 ല്‍ വാന്‍ഗോഗും തിയോവും പാരീസിലെത്തി.

അവിടെ എഡ്ഗാര്‍ ദേ ഗാസ, കാമില്ലെ പിസാറോ, എമിലി ബര്‍ണാഡ്, പോള്‍ ഗോഗിന്‍ എന്നീ ഇംപ്രഷനിസ്റ്റ് പെയിന്‍റര്‍മാരുമായി പരിചയപ്പെട്ടു. ഇവരുടെ രചനകളില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട വാന്‍ഗോഗ് പോസ്റ്റ് ഇംപ്രഷനിസത്തിന് തുടക്കം കുറിച്ചു.

വിശ്വവിഖ്യാതമായ സൂര്യകാന്തിപ്പൂക്കളും കഫേ ടെറസ് അറ്റ് നൈറ്റും വരയ്ക്കുന്നത് 1888 ലാണ്. പോള്‍ ഗോഗിന്‍റെ വരകളില്‍ ആകര്‍ഷണീയനായ വാന്‍ഗോഗ് അദ്ദേഹവുമായി ചങ്ങാത്തത്തിലായി. വാന്‍ഗോഗ് സൂര്യകാന്തിപൂക്കള്‍ വരയ്ക്കുന്നത് പോള്‍ ഗോഗിന്‍ ചിത്രമാക്കി. പക്ഷെ, പിന്നീട് ഇരുവരും കലഹിച്ചു പിരിഞ്ഞു.

ദ റെഡ് വൈന്‍ യാര്‍ഡ്, ഡോബിനീസ് ഗാര്‍ഡന്‍, ബെഡ് റൂം ഇന് ആര്‍ലസ്, ദ സ്റ്റാറി നൈറ്റ്, വീറ്റ് ഫീല്‍ഡ് വിത്ത് ക്രോവ്സ് എന്നിവയാണ് പ്രധാന പെയിന്‍റിംഗുകള്‍.

ഗ്രാമീണ കര്‍ഷക ജ-ീവിതം പ്രമേയമാക്കി രചന നടത്തിയ ജ-ീന്‍ ഫ്രാങ്കോയിസ് മില്ലറ്റ് വാന്‍ഗോഗിന്‍റെ ചിത്രങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ എമിലി സോളെയുടെ രചനകള്‍, ജ-പ്പാനിലെ ദാരുകൊത്തുപണികള്‍ എന്നിവയാണ് മറ്റ് പ്രധാന സ്വാധീനങ്ങള്‍.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :