ഹിച്ച് ഫെല്‍ഡിന്‍റെ രേഖാചിത്രങ്ങള്‍

ജ-യദേവ് മുകുന്ദന്‍.കെ

WEBDUNIA|
ആല്‍ഫ്രെഡ് ഹിച്ച്ഫെല്‍ഡ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ഹാസ്യരേഖാ ചിത്രകാരനാണ് സമകാലികരുടെ ഹാസ്യരേഖാ ചിത്രത്തിലൂടെ അനവധി കാര്‍ട്ടൂണിസ്റ്റുകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2003 ജ-നുവരി 20 നാണ് അദ്ദേഹം മരിച്ചത്. 1903 ജൂണ്‍ 21-നാണ് ജനനം. അമേരിക്കയിലെ ബ്രോഡ്വേ തിയേറ്റര്‍ താരങ്ങളെയും മറ്റു പ്രശസ്തരേയും ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്

.എന്നാല്‍ ഹിച്ച്ഫെല്‍സിന്‍റെ കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെടുന്നവര്‍ അപമാനമായി കരുതുന്നതിനു പകരം അതൊരു അംഗീകാരമായിട്ടാണ് കണ്ടിരുന്നത്.

മിസോറിയിലെ സെന്‍റ് ലൂയിയില്‍ ജ-നിച്ച ഹിച്ച് ഫെല്‍സ് കുടുംബാംഗങ്ങളോടൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. അവിടെവച്ചാണ് അദ്ദേഹത്തിന് രേഖാ ചിത്രത്തില്‍ പരിശീലനം ലഭിച്ചത്.

1924 ല്‍ പാരീസിലും ലണ്ടനിലും പോയ അദ്ദേഹം ചിത്രരചനയും ശില്‍പനിര്‍മ്മാണവും അഭ്യസിച്ചു.

അദ്ദേഹം അമേരിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ പത്രത്തിന്‍റെ പത്രധിപരെ കാണിക്കുകയും അതുവഴി ആ പത്രത്തിലും പിന്നീട് ന്യൂയോര്‍ക്ക് ടൈംസിലും ചിത്രം വരയ്ക്കാന്‍ സാധിച്ചു.

ബ്രോഡ് വേ തീയേറ്ററില്‍ അവതരിപ്പിച്ച നാടകങ്ങളുടെ ഹാസ്യരേഖാ ചിത്രത്തിനാണ് ഹിച്ച് ഫെല്‍ഡ് പ്രശസ്തനെങ്കിലും അദ്ദേഹം രഷ്ട്രീയക്കാരെയും ടി.വി.അഭിനേതാക്കളെയും മറ്റു പ്രശസ്തരെയും തന്‍റെ രേഖാ ചിത്രത്തിന് വിഷയമാക്കിയിരുന്നു





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :