കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണ്‍ ചിത്ര നിര്‍മ്മാതാവും അനിമേറ്ററും ഡിസ്നിലാന്‍റിന്‍റെ സ്ഥാപകനുമായ വാള്‍ട്ടര്‍ ഏലിയാസ് ഡിസ്നിയുടെ ചരമദിനമാണ് ഡിസംബര്‍ 15. 1966 ഡിസംബര്‍ 15നായിരുന്നു അദ്ദേഹം അന്തരിച്ചത്.
തന്‍റെ കഥാപാത്രങ്ങളിലൂടെ ലോകത്തിന്‍റെ മുക്കിലും മൂലയിലും വാള്‍ട്ടര്‍ ഡിസ്നി അറിയപ്പെടുന്നു. ലോകത്തെ നല്ല പരിചിതമായ മിക്കി മൗസും ഡൊണാള്‍ഡ് ഡക്കും ഡിസ്നിയുടെ സൃഷ്ടികളാണ്.
WD
WD
ഡിസ്നിയുടെ ജനനത്തിന് ശേഷം കുടുംബം മാര്‍സലിന്‍ മിസൗറിയിലേക്ക് താമസം മാറ്റി. ഡിസ്നി കുട്ടിക്കാലം ചെലവഴിച്ചത ് ഇവിടെയായിരുന്നു.
ചെറുപ്പത്തിലേ ഡിസ്നിക്ക് കലയോട് താത്പര്യം ഉണ്ടായിരുന്നു. താന്‍ വരച്ച ചിത്രങ്ങള്‍ അയല്‍ക്കാര്‍ക്ക് വിറ്റ് "കുഞ്ഞു വാള്‍ട്ടര്‍' പണം സമ്പാദിച്ചിരുന്നു. ഇതിനിടയില്‍ ചിത്രകലയും ഫോട്ടോഗ്രാഫിയും പഠിക്കുന്നതിന് അദ്ദേഹം ചിക്കാഗോയിലെ മക്ലീനി ഹൈസ്കൂളില്‍ ചേര്‍ന്നു.
1918ല്‍ പട്ടാളത്തില്‍ ചേരാന്‍ പോയി. പക്ഷെ പ്രായം കുറവായതിനാല്‍ അവിടെ നിന്ന് പുറത്താക്കി. പിന്നെ റെഡ്ക്രോസില്‍ ഡ്രൈവറായി ജോലി നേടി. ഇതില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കൊമേഴ്സ്യല്‍ ആര്‍ട്ട് പഠിപ്പിക്കുന്നതിന് ലാഫ് - ഒ - ഗ്രാംസ് എന്ന സ്ഥാപനം തുടങ്ങി.