ആബിദ് ഡിസൈന്‍ ചെയ്ത പി കുഞ്ഞിരാമന്‍ നായരുടെ സമ്പൂര്‍ണ്ണകവിതകളെപ്പറ്റി കൃഷ്ണന്‍ നായര്‍ പറഞ്ഞതു കേള്‍ക്കുക.. '' ആളുകള്‍ ഇതുവരെ കരുതിയത് പുസ്തകം വായിക്കാനുള്ളതാണ് എന്നാണ്. പി കുഞ്ഞിരാമന്‍ നായരുടെ പുസ്തകം കണ്ടതോടെ പുസ്തകം ഒരു അലങ്കാര വസ്തു കൂടിയാണെന്നു നാം മനസ്സിലാക്കുന്നു.
നമുക്കിത് പ്രദര്‍ശിപ്പിക്കാം.വായനക്കാരേ വെറും കൈയ്യോടെ ഇതു തൊടരുത് സോപ്പിട്ട് കൈകഴുകിയിട്ടേ തൊടാവു. അത്രയ്ക്ക് മഹനീയമാണ് ഇതിന്‍റെ രൂപഘടന. ..''
വളരെക്കുറച്ചേ? സ്തുതികള്‍ കൃഷ്ണന്‍ നായരില്‍ നിന്നും വന്നിരിക്കേ ഈ വാക്കുകളെ നാം സൂക്ഷിക്കണം.ആബിദിനേയും.
ആബിദിന്‍റെ ആഴങ്ങള്‍ അവന്‍ സഞ്ചരിക്കുന്നതും കൊണ്ടു നടക്കുന്നതുമായ ലോകത്തിന്‍റെ സാക്‍ഷ്യങ്ങളാണ്
ആബിദിന്‍റെ പൂര്‍ണ്ണതകള്‍
സച്ചിദാനന്ദന്‍റെ സാക്‍ഷ്യങ്ങള്‍ എന്ന പുസ്തകത്തിന് ആബിദ് തീര്‍ത്ത കവര്‍ മതി അയാളുടെ കാലത്തോടുള്ള അവന്‍റെ അടയാളങ്ങളെ വായിക്കാന്‍. ഗുജറാത്തിലെ കലാപത്തിനു തിരികൊളുത്തിയ ഗുജറാത്തി പത്രം തന്നെ ആബിദ് തന്‍റെ സാക്‍ഷ്യത്തിന് ഉപയോഗിക്കുന്നു. സാക്‍ഷ്യങ്ങള്‍ക്ക് സച്ചിദാനന്ദന്‍ അനുഭവിച്ച അതേ വേദനയോ അതിലധികമോ എന്നതാണ് ഡിസൈനറുടെ കമ്മിറ്റ്മെന്‍റ്.
ഇന്ദുമേനോന്‍റെ സംഘ്പരിവാര്‍ , രൂപേഷ് പോളിന്‍റെ പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്, ഡി സി ബുക് സ് പുറത്തിറക്കുന്ന പച്ചക്കുതിരയുടെ കവര്‍ചിത്രമായി വന്ന അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ലക്കം, മുസ്ളീം എന്നലക്കം എന്നിവ വേറിട്ടു നില്ക്കുന്ന രീതികളാണ്.