1901 മാര്‍ച്ച് 17ന് വാന്‍ഗോഗിന്റെ 71 ചിത്രങ്ങള്‍ പാരീസില്‍ പ്രദര്‍ശിപ്പിച്ചു. അതോടെ വാന്‍ഗോഗ് ലോകപ്രശസ്തനായി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകമെങ്ങും പ്രശംസ നേടി.
ഇന്നേറ്റവും വിലപിടിപ്പുള്ളതാണ് വാന്‍ഗോഗിന്റെ പെയിന്റിംഗുകള്‍. 1990 ല്‍ ക്രിസ്റ്റി ലേലക്കമ്പനി അദ്ദേഹത്തിന്റെ പോര്‍ട്രെയിറ്റ് ഡോ.കാച്ചെറ്റ് 8.25 കോടി ഡോളറിനാണ് വിറ്റത്. 1987 ല്‍ അദ്ദേഹത്തിന്റെ ജ-ന്മദിനത്തില്‍ ഐറിസസ് എന്ന ചിത്രം 5.39 കോടി ഡോളറിന് ലേലത്തില്‍ പോയി. ഇവ രണ്ടും റെക്കോഡ് വില്പനകളായിരുന്നു.
പതിനാറാം വയസ്സില്‍ കലാവസ്തുക്കള്‍ കച്ചവടം നടത്തുന്ന ഗ്രൂപ്പിന് ആന്റ് കമ്പനിയില്‍ വാന്‍ഗോഗ് ജേ-ാലിക്കാരനായി. ലണ്ടനിലേക്കും പാരീസിലേക്കും മറ്റും കമ്പനി വാന്‍ഗോഗിനെ സ്ഥലം മാറ്റി. ഒടുവില്‍ ജേ-ാലിക്ക് കൊള്ളില്ലെന്ന് പറഞ്ഞ് പിരിച്ചുവിട്ടു.
തന്നെക്കാള്‍ നാല് വയസ്സ് ഇളപ്പമുള്ള സഹോദരന് തിയോ ആയിരുന്നു വാന്‍ഗോഗിന്റെ ഏറ്റവും വലിയ ചങ്ങാതി. തന്റെ വിഷമങ്ങളും പ്രയാസങ്ങളും തിയോയുമായി അദ്ദേഹം പങ്കുവച്ചു.
പിന്നെ കുറച്ചുകാലം ലണ്ടനില്‍ അദ്ധ്യാപകനായി കഴിഞ്ഞു. 1877 ദൈവശാസ്ത്രം പഠിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ തിരിച്ചെത്തി. പക്ഷെ, അതും മുഴുമിപ്പിച്ചില്ല. ബെല്‍ജ-ിയത്തിലെ ഒരു ഖനിപ്രദേശത്ത് ജേ-ാലി ചെയ്യുന്നതിനിടെയാണ് വാന്‍ ഗോഗിലെ ചിത്രകാരന് ഉണരുന്നത്. അദ്ദേഹം അവിടെ ചാര്‍ക്കോളില്‍ ഒട്ടേറെ ചിത്രങ്ങളും വരച്ചുകൂട്ടി.
സഹോദരന്റെ ഈ കഴിവ് കണ്ടറിഞ്ഞ തിയോ പെയിന്ററാവാന് വാന്‍ഗോഗിനെ ഉപദേശിച്ചു. 1880 ല്‍ ആന്റണ്‍ മൗവേയുടെ കീഴില്‍ അദ്ദേഹം ചിത്രകല പഠിക്കുകയും ചെയ്തു. ഇതും ഏറെ നീണ്ടുനിന്നില്ല. കലാ ദര്‍ശനപരമായ അഭിപ്രായ വ്യത്യാസത്തെ ചൊല്ലി ഗുരുവും ശിഷ്യനും പിണങ്ങിപ്പിരിഞ്ഞു. പക്ഷെ ആന്റണിന്റെ ഹേയ്ഗ് സ്കൂളിന്റെ ചിത്രകലാസ്വാധീനം വാന്ഗോഗില് നിലനിന്നു.