എന്നാല്‍ ഇത് വാള്‍ട്ടറിനെ സാമ്പത്തികമായി തകര്‍ത്തു കളഞ്ഞു. പിന്നെയാണ് ഹോളീവുഡിലേക്ക് ചേക്കേറിയത്. ഹോളിവുഡില്‍ അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച "ആലീസ് കോമഡീസ്' എന്ന ചിത്രം വിജയമായി മാറി.
ത ന്റെ ആദ്യകാല ജോലിക്കാരിയായ ലില്ലിയന്‍ ബൗണ്‍സിനെ 1925ല്‍ അദ്ദേഹം വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടായി.
1932ന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍െറ ഒട്ടുമിക്ക ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ആദ്യത്തെ കാര്‍ട്ടൂണ്‍ ചിത്രമായ ഫ്ളവേഴ്സ് ആന്റ് ട്രീസ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തു.
മള്‍ട്ടിപ്പിള്‍ ക്യാമറ സൂത്രവിദ്യ ഉപയോഗിച്ച് "ഓള്‍ഡ് മില്‍' എന്ന ചിത്രം അദ്ദേഹം പുറത്തിറക്കി. 1937ല്‍ "സ്നോ വൈറ്റ് ആന്റ് ദി സെവന് ഡ്രാഫ്റ്റ്സ്' എന്ന മുഴുനീള സംഗീതാത്മക അനിമേഷന്‍ ചിത്രം പുറത്തു വന്നു. ഇതിന് ഏകദേശം 14 ലക്ഷം ഡോളറാണ് ചെലവായത്.
1937 തുടങ്ങി അഞ്ചുവര്‍ഷങ്ങളില്‍ ഡിസ്നിയുടേതായി പിനോഷ്യ, ഫെന്റാസിയ, ഡുംബേ ആന്റ് ബാംബി എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങി. 1955ല്‍ അദ്ദേഹം തന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന സിഡ്നിലാന്റ് എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങി.
ഇത് ഇന്നും ലോകത്തിലെ ഏറ്റവം വലിയ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒന്നായി നിലനില്ക്കുന്നു. സിഡ്നിയുടെ ജീവിക്കുന്ന സ്മാരകങ്ങളിലൊന്നും അതാണ്; പിന്നെ അദ്ദേഹം സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും.