‘നന്ദനം’ തമിഴിലെത്തി, കാലിടറി വീണു!

PRO
മഹാലക്ഷ്മി എന്നാണ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കടുത്ത മുരുകഭക്തയാണ്. പഴനിയില്‍ തൊഴുതുപ്രാര്‍ത്ഥിക്കുക എന്നതാണ് അവളുടെ വലിയ ആഗ്രഹങ്ങളിലൊന്ന്. എന്നാല്‍ അതിന് കഴിയുന്നില്ല. അവള്‍ ജോലിക്കു നില്‍ക്കുന്ന അമൃതവല്ലി പാട്ടി(ഷീല)യുടെ വീട്ടിലെ പണിയൊഴിഞ്ഞിട്ടുവേണ്ടേ ക്ഷേത്രദര്‍ശനം? പക്ഷേ പാട്ടിക്ക് അവള്‍ മകളെപ്പോലെയാണ്. പാട്ടിയുടെ മകള്‍ തങ്ക(സുഹാസിനി)ത്തിന്‍റെ മകന്‍ മനു(കൃഷ്ണ) ഒഴിവുകാലം ചെലവിടാന്‍ വീട്ടിലെത്തുന്നതും മഹാലക്ഷ്മിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള കഥ.

നന്ദനം കുറച്ചു മാറ്റങ്ങള്‍ മാത്രം വരുത്തി പകര്‍ത്തി എന്നല്ലാതെ സ്വന്തമായി ഒരു വ്യാഖ്യാനവും നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ നവ്യാനായര്‍ മനോഹരമാക്കിയപ്പോള്‍ സീഡനിലെ മഹാലക്ഷ്മിയെ വിജയിപ്പിക്കാന്‍ അനന്യയ്ക്ക് കഴിഞ്ഞില്ല. ശരാശരിയില്‍ മാത്രമൊതുങ്ങി അനന്യ മങ്ങിയപ്പോള്‍ നായികാപ്രാധാന്യമുള്ള സിനിമയെയും അത് ദോഷകരമായി ബാധിച്ചു.

ഇഴയുന്ന കഥപറച്ചിലാണ് ഈ സിനിമയുടെ പരാജയത്തിന്‍റെ പ്രധാന കാരണം. ആകെ ഒരാശ്വാസം വിവേകിന്‍റെ കള്ളസ്വാമിയാണ്. ജഗതി മലയാളത്തില്‍ അനശ്വരമാക്കിയ കുടുമ്പിയെ അതേ ക്വാളിറ്റിയില്‍ പുനരവതരിപ്പിക്കാന്‍ വിവേകിനായി.

WEBDUNIA|
നന്ദനത്തിന്‍റെ ഏറ്റവും വലിയ മെച്ചങ്ങളിലൊന്ന് രവീന്ദ്രന്‍ ഈണമിട്ട ഗാനങ്ങളായിരുന്നു. എന്നാല്‍ സീഡനിലെ ഏറ്റവും മോശം ഘടകം അതിലെ പാട്ടുകളാണെന്നതാണ് വസ്തുത. ദീന സംഗീതം നല്‍കിയ ഗാനങ്ങള്‍ തീരെ നിലവാരം പുലര്‍ത്തിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :