‘നന്ദനം’ തമിഴിലെത്തി, കാലിടറി വീണു!

WEBDUNIA|
PRO
മലയാളികളുടെ പ്രിയപ്പെട്ട ‘നന്ദനം’ തമിഴകത്തെത്തി. പക്ഷേ മാജിക് ആവര്‍ത്തിക്കാനായില്ല. ബാലാമണിയെ മലയാളികള്‍ സ്വീകരിച്ചെങ്കില്‍ മഹാലക്‍ഷ്മിയെ തമിഴകം തള്ളി. മലയാളത്തിലെ ക്ലാസിക്കായ നന്ദനത്തിന്‍റെ തമിഴ് റീമേക്ക് സീഡന്‍ വെള്ളിയാഴ്ച റിലീസായി. മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നന്ദനത്തിന്‍റെ അടുത്തെങ്ങുമെത്താന്‍ സീഡന് കഴിഞ്ഞില്ല.

രഞ്ജിത് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായ നന്ദനം സുബ്രഹ്മണ്യന്‍ ശിവയാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്. എന്നാല്‍ കഥ പറയുന്നതിലെ കൌശലം രഞ്ജിത്തിനെപ്പോലെ സുബ്രഹ്മണ്യം ശിവയ്ക്ക് വഴങ്ങിയില്ല. ഫലമോ, നന്ദനത്തിന്‍റെ വികൃതാനുകരണം മാത്രമായി സീഡന്‍.

നന്ദനത്തില്‍ അരവിന്ദ് അവതരിപ്പിച്ച കൃഷ്ണന്‍റെ വേഷം തമിഴില്‍ ധനുഷാണ് കൈകാര്യം ചെയ്യുന്നത്. തമിഴില്‍ കൃഷ്ണന് പകരം മുരുകനാണെന്ന് മാത്രം. ഗുരുവായൂരമ്പലത്തിന് പകരം പഴനിയും. പാചകക്കാരന്‍ ശരവണന്‍ എന്ന കഥാപാത്രത്തെ ധനുഷിന്‍റെ താരമൂല്യത്തിനനുസരിച്ച് വികസിപ്പിച്ചപ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമായി. ചിത്രത്തിന്‍റെ രണ്ടാം പകുതി ധനുഷിന്‍റെ സൂപ്പര്‍സ്റ്റാര്‍ പ്രകടനം കൊണ്ട് അസഹനീയമായി.

അടുത്ത പേജില്‍ - ബാലാമണിയായി മിന്നി, അനന്യയോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :