സന്തോഷ് പണ്ഡിറ്റിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ എന്ന സിനിമയിലെ ഗാനങ്ങള്‍ ഇന്‍റനെറ്റില്‍ മുമ്പത്തേപ്പോലെ ചലനം സൃഷ്ടിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ‘കൃഷ്ണനും രാധയു’മുണ്ടാക്കിയ തരംഗം ആവര്‍ത്തിക്കാന്‍ സന്തോഷ് അപ്‌ലോഡ് ചെയ്ത പുതിയ ഗാനങ്ങള്‍ക്ക് കഴിയുന്നില്ല.
‘കൃഷ്ണനും രാധയും’ യൂട്യൂബില്‍ ഒരു പുതുമ സമ്മാനിച്ചതുകൊണ്ടാണ് ഇത്രയും വലിയ വിജയമായത്. യുവജനങ്ങളില്‍ അതൊരു കൌതുകമായി മാറി. എന്നാല്‍ ആദ്യത്തെ ആവേശം അവസാനിച്ചതോടെ പുതിയ സിനിമയിലെ ഗാനങ്ങള്‍ക്ക് ആരാധകര്‍ കുറഞ്ഞു എന്നാണ് മനസിലാക്കാനാകുന്നത്.
എങ്കിലും സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിലെ ‘മ്യൂസിക് ഈസ് ദ നെയിം ഓഫ് ലൌ’ എന്ന ഗാനം ഭേദപ്പെട്ട വിജയം നേടുന്നുണ്ട്. എന്നാല്‍ ‘രാത്രി ശുഭരാത്രി’ പോലെ തരംഗമാവാന്‍ ഇതിന് കഴിയില്ലെന്നാണ് നിരീക്ഷണം.