ക്യാപ്റ്റൻ ഷഫീഖിന്റെ ജീവിതം പറയുന്ന എടക്കാട് ബറ്റാലിയൻ, മികച്ച പ്രതികരണം

എസ് ഹർഷ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (14:06 IST)
ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോൻ കഥയെഴുതിയ ചിത്രമാണ് 06. സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ ടൊവിനോ തോമസ് ആണ്. ഈ വർഷത്തെ ടൊവിനോയുടെ ഏഴാമത്തെ ചിത്രമാണിത്. താരതമ്യേന ഈയടുത്തു വന്ന ടോവിനോ പടങ്ങളിൽ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമാണിത്.

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ഷഫീഖ് മുഹമ്മദിന്റെ എടക്കാട് എന്ന ഗ്രാമത്തിലെ കുടുംബത്തേയും സുഹൃത്തുക്കളേയും പരിചയപ്പെടുത്തിയാണ് തുടങ്ങുന്നത്. അവധിക്ക് നാട്ടിലെ ഉത്സവത്തിന് വരുന്ന ഷഫീഖിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ നാട്ടിലെ ചില സാമൂഹിക വിഷയങ്ങളിൽ ഷഫീഖ് ഇടപെടുകയും തുടർന്ന് ഷെഫീഖിന്റെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.


എടക്കാട് എന്ന ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും ഒരു തലമുറ മാറ്റത്തിന്റെ കഥയാണ് സംവിധായകൻ പറയുന്നത്. ഗ്രാമത്തിന്റേയും ഗ്രാമണരുടെയും ചിത്രം സംവിധായകൻ തുടക്കത്തിൽ തന്നെ വരച്ചിടുന്നുണ്ട്. പക്ഷേ, പ്രേക്ഷകർക്ക് ആദ്യപകുതിയിൽ ചിലയിടങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. ആദ്യചിലയിടങ്ങളിൽ പ്രേക്ഷകനെ കഥയോടൊപ്പം സഞ്ചരിപ്പിക്കുന്നതിൽ സംവിധായകൻ എത്രകണ്ട് വിജയിച്ചു എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

നായികയായി എത്തുന്ന സംയുക്ത മേനോനും ടൊവിനോയും തമ്മിലുള്ള കെമിസ്ട്രി അപാരം തന്നെ. സിനു സിദ്ധർത്ഥിന്റെ ക്യാമറാ വിഷ്വൽ‌സ് അതിമനോഹരം തന്നെ. ചിത്രത്തിന്റെ ബി ജി എം, സംഗീതം എന്നിവയെല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു. കൈലാസ് മേനോന്റെ കരവിരുതിനു മികച്ച മാർക്ക് നൽകാം. ആദ്യപകുതിയേക്കാൾ മനോഹരവും എൻ‌ഗേജ്‌ഡും ആയ രണ്ടാം പകുതിയാണ് ചിത്രത്തിനുള്ളത്.

ക്ലൈമാക്സ് രംഗങ്ങളോട് അടുക്കുമ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ചെറിയ വേഷങ്ങളിൽ എത്തിയ പി ബാലചന്ദ്രൻ, സുധീഷ് തുടങ്ങിയവർ പോലും തന്റെ റോളുകൾ ഭംഗിയാക്കി. പ്രേക്ഷകനെ നിരാശനാക്കാത്ത വിധത്തിൽ ഒരു ശരാശരി അനുഭവമായി എടക്കാട് ബറ്റാലിയനെ മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
(റേറ്റിംഗ്:2.5/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :