സിനിമയില്‍ നാടകം നാടകത്തില്‍ നിന്നുള്ള സംഭാഷണങ്ങളുടെ ഭാഷാന്തരീകരണം കല്ലുകടിയാകുന്നു എന്നതാണ് ‘ആകാശഗോപുര‘ത്തിന്‍റെ പ്രധാന പോരായ്‌മ. ‘ഓം നമശിവായ‘യും ‘മഹാഭാരത‘വും മലയാളത്തില്‍ കണ്ട പ്രേക്ഷകര്‍ നേരിട്ട അതേ പ്രതിസന്ധി.
ഔപചാരികത ത്രസിച്ചു നില്‍ക്കുന്ന വാചകങ്ങളെ മനോഹരമായി ഉപയോഗിക്കുന്നത് ഒരു പക്ഷെ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ്.
സിനിമ കാണുന്ന മലയാളി പ്രേക്ഷകനെ കുഴപ്പിക്കുന്ന ഏക പ്രശ്‌നം നാടകീയമായ സിനിമാഖ്യാനവും സംഭാഷണവും ആയിരിക്കും. ഗഹനമായ ആന്തരിക സമസ്യകളെ കുറിച്ച് സുദീര്‍ഘമായി ചര്‍ച്ച ചെയ്യുന്ന നാടകം ചലച്ചിത്ര രൂപത്തിലേക്ക് പറിച്ചു നടുമ്പോള്‍ സംവിധായകന് മുന്നില്‍ പല വഴികള്‍ ഉണ്ടാകും.
നാടകത്തെ ജനപ്രിയമായ പശ്ചാത്തലത്തിലേക്ക് പറിച്ചു നടുക എന്നതായിരിക്കും അതില്‍ ഏറ്റവും എളുപ്പം. എന്നാല്‍ നാടകത്തിന്‍റെ കലാപരമായ അംശം നഷ്ടപ്പെടാതെ ഇബ്‌സനോട് നീതി പുലര്‍ത്തികൊണ്ടുള്ള രൂപമാറ്റത്തിനാണ് കെ പി കുമാരന്‍ തുനിഞ്ഞത്.
കുലീനമായ ലണ്ടന്‍ പശ്ചാത്തലം തന്നെയാണ് സിനിമയുടെ കാതല്‍. ജോണ്‍ ആള്‍ട്ട് മാന്‍റെ മനോഹരമായ സംഗീതം സിനിമയുടെ നാടകീയമായ അസ്വാരസ്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നു.
സന്തോഷ് തുണ്ടിയല്‍ സിനിമയുടെ ഹൃദയം അറിഞ്ഞു തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാങ്കേതികമായി ഏറ്റവും പക്വതയാര്‍ജ്ജിച്ച മലയാള സിനിമ ‘ആകാശഗോപുര‘മാണെന്നും പറയേണ്ടി വരും. പശ്ചാത്തല സംഗീതത്തിലും എഡിറ്റിങ്ങിലും സ്‌പെഷ്യല്‍ എഫ്‌ക്ടുകളിലും എല്ലാം രാജ്യാന്തര നിലവാരം പ്രകടമാണ്.
WEBDUNIA|
ജീവിതം അടിച്ചുപൊളിക്കാന്‍ സിനിമ കാണാനിറങ്ങുന്നവര്‍ക്ക് ‘ആകാശഗോപുരം’ ഒഴിവാക്കാം. ഇബ്‌സന്‍റെ ‘മാസ്റ്റര്‍ ബില്‍ഡര്‍’ കാണമെന്നുള്ളവര്‍ക്ക് ‘ആകാശഗോപുര’ത്തിന് ഒന്നിലധികം തവണ ടിക്കറ്റെടുക്കാം.