സുനാമി തമിഴ് സിനിമയില്‍, അതിന് ശേഷം സിം‌ഹം!

Last Updated: തിങ്കള്‍, 23 ജൂണ്‍ 2014 (21:41 IST)
പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന 'കയല്‍' എന്ന ചിത്രം പറയുന്നത് സുനാമിയെക്കുറിച്ച്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. പുതുമുഖങ്ങളായ ആനന്ദിയും ചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2004ല്‍ തമിഴ്നാടിന്‍റെ തീരങ്ങളെ തകര്‍ത്തെറിഞ്ഞ സുനാമിയാണ് ചിത്രം പ്രമേയമാക്കുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ആ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് കയല്‍. സുനാമി സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിന്‍റെ സത്യസന്ധമായ ചിത്രീകരണം ഈ സിനിമയിലുണ്ടാകും.

ഡി ഇമ്മന്‍ ആണ് കയലിന്‍റെ സംഗീതം. വെട്രിവേല്‍ മഹേന്ദ്രനാണ് ക്യാമറ. എസ്കേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്ചേഴ്സാണ് കയല്‍ നിര്‍മ്മിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

മൈന, കുംകി എന്നീ സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനാണ് പ്രഭു സോളമന്‍. കുംകിയില്‍ ഒരു ആനയുടെ കഥയാണ് പറഞ്ഞത്. കയലിന് ശേഷം പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സിംഹത്തിന്‍റെ കഥയാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :