ചിലിയില്‍ വന്‍ ഭൂകമ്പം; ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

സാന്റിഗോ| WEBDUNIA|
PRO
PRO
ചിലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭൂചലനമുണ്ടായതിന് പിന്നാലെ ആളുകള്‍ വീടുകളില്‍നിന്ന് പരിഭ്രാന്തരായി പുറത്തേക്കോടി. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. രണ്ടരമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.

മുന്നറിയിപ്പ് ലഭിച്ച തീര പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്കകം തന്നെ ചിലിയുടെ തീരപ്രദേശങ്ങളില്‍ സുനാമിയുണ്ടായേക്കാമെന്ന് പസഫിക് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ദിവസം മുമ്പ് ജപ്പാനിലും തെക്കന്‍ കാലിഫോര്‍ണിയയിലും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.

ആറടിയോളം ഉയരത്തില്‍ തീരമാലങ്ങള്‍ വീശിയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചിലിക്ക് പുറമെ ഇക്വഡോറിലും പെറുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലിയില്‍ വന്‍ ഭൂകമ്പമുണ്ടായതിന് പിന്നാലെ ബോളീവിയയില്‍ 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനം അനുഭവപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :