80 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ദ്രോണയ്ക്ക് ആദ്യ ദിവസം നല്ല തിരക്കനുഭവപ്പെടുന്നു. ഇനിഷ്യല്‍ കളക്ഷന്‍ ഈ ചിത്രത്തിന് ഗുണം ചെയ്തേക്കും. 35 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ എഡിറ്റിംഗ് ഡോണ്‍ മാക്സും റീ റെക്കോര്‍ഡിംഗ് രാജാമണിയുമാണ്. രണ്ടും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. പ്രേതഭവനത്തിന്‍റെ കലാസംവിധാന മികവും എടുത്തുപറയണം.